പരവൂരെങ്കിലും പാഠമാകണം

ബുദ്ധിയിലും വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും മുന്നിൽ  നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു നാട്ടിൽ മനുഷ്യജീവനുകൾ  ഇമവെട്ടുന്ന നേരംകൊണ്ട് വെറും ഏറുപടക്കങ്ങൾ പോലെ പൊട്ടിത്തെറിച്ച് കഷണങ്ങളായിപ്പോകുന്നതു കണ്ട് നമ്മൾ ദുഖിക്കുന്നതോടൊപ്പം ലജ്ജിക്കുകയും വേണം. ഉത്സവം ആഘോഷിക്കാൻ പുത്തൻ വസ്ത്രങ്ങളും മുഖം വെളുപ്പിക്കാൻ ലേപനങ്ങളും സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ വിലകൂടിയ ആഭരണങ്ങളും അണിഞ്ഞെത്തിയ പാവം ഭക്തർ ചിതറിയ അവയവങ്ങളുടെ കഷണങ്ങളായി പ്ലാസ്റിക് കവറുകളിൽ നിക്ഷേപിക്കപ്പെടുന്ന ദുരന്തം ഇനിയെങ്കിലും ആവർത്തിക്കപ്പെടരുത്. വികസിത രാജ്യങ്ങളിലെ പരിഷ്കൃത നഗരങ്ങളിലുൾപ്പെടെ ആഘോഷ വേളകളിൽ വലിയ വെടിക്കെട്ടു പ്രയോഗങ്ങൾ  നടക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം നിലകൊള്ളുന്ന ജനീവ നഗരത്തിൽപ്പോലും എല്ലാവർഷവും വലിയ വെടിക്കെട്ട് നടത്തുന്നത് കണ്ടിട്ടുണ്ട്. എന്നാൽ മനുഷ്യജീവന്

ബുദ്ധിയിലും വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും മുന്നിൽ  നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു നാട്ടിൽ മനുഷ്യജീവനുകൾ  ഇമവെട്ടുന്ന നേരംകൊണ്ട് വെറും ഏറുപടക്കങ്ങൾ പോലെ പൊട്ടിത്തെറിച്ച് കഷണങ്ങളായിപ്പോകുന്നതു കണ്ട് നമ്മൾ ദുഖിക്കുന്നതോടൊപ്പം ലജ്ജിക്കുകയും വേണം. ഉത്സവം ആഘോഷിക്കാൻ പുത്തൻ വസ്ത്രങ്ങളും മുഖം വെളുപ്പിക്കാൻ ലേപനങ്ങളും സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ വിലകൂടിയ ആഭരണങ്ങളും അണിഞ്ഞെത്തിയ പാവം ഭക്തർ ചിതറിയ അവയവങ്ങളുടെ കഷണങ്ങളായി പ്ലാസ്റിക് കവറുകളിൽ നിക്ഷേപിക്കപ്പെടുന്ന ദുരന്തം ഇനിയെങ്കിലും ആവർത്തിക്കപ്പെടരുത്.

വികസിത രാജ്യങ്ങളിലെ പരിഷ്കൃത നഗരങ്ങളിലുൾപ്പെടെ ആഘോഷ വേളകളിൽ വലിയ വെടിക്കെട്ടു പ്രയോഗങ്ങൾ  നടക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം നിലകൊള്ളുന്ന ജനീവ നഗരത്തിൽപ്പോലും എല്ലാവർഷവും വലിയ വെടിക്കെട്ട് നടത്തുന്നത് കണ്ടിട്ടുണ്ട്. എന്നാൽ മനുഷ്യജീവന് വലിയ വിലകൽപ്പിക്കുന്ന ഈ നാടുകളിൽ എല്ലാ സുരക്ഷാ മുൻകരുതലുകളുമെടുത്തിട്ടാണ് വെടിക്കെട്ട്‌ നടത്തുന്നത്. നമ്മുടെ നാട്ടിൽ സുരക്ഷാനിയമങ്ങൾ ഉണ്ടെങ്കിലും അത് ലംഘിക്കാനുള്ളവ മാത്രമാണ്. നിയമങ്ങളെ എതിർക്കാൻ ഭക്തിയും മതവും ജാതിയുമൊക്കെ ആവശ്യമായ അളവിൽ കൂട്ടിക്കുഴച്ച് കൃത്യമായി ഉപയോഗിക്കാനും നമുക്കറിയാം.

പണ്ട് തിരുവനന്തപുരത്ത് താമസിച്ചിരുന്നപ്പോൾ നിരവധി വീടുകൾക്കിടയിൽ ഒന്നര സെന്റ് സ്ഥലത്ത് പുതുതായുണ്ടായ ഒരു ചെറിയ അമ്പത്തിനുള്ളിൽ  പിക്കാലത്ത് വെടിവഴിപാടും തുടങ്ങി. കുഞ്ഞുങ്ങളുൾപ്പെടെ ചുറ്റിനും ജീവിക്കുന്ന അയൽവാസികൾക്ക്   ഇതുവഴിയുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ “ഡോക്ടറേ, ദൈവദോഷമുണ്ടാക്കുന്ന കാര്യങ്ങൾ പറയരുത്” എന്നായിരുന്നു അമ്പലക്കമ്മിറ്റി പ്രസിഡന്റിൻറെ മറുപടി.

ദൈവത്തെ ഭയമില്ലെങ്കിലും പൂജാരിയെയും അമ്പലക്കമ്മിറ്റി ഭാരവാഹിയും ഭയക്കേണ്ടതിൻറെ  പ്രാധാന്യമറിഞ്ഞിരുന്ന ഞാൻ സംയമനം പാലിച്ചു. പിന്നീട് അവിടെനിന്നും മാറിത്താമസിച്ചു. ലക്ഷക്കണക്കിന്‌ വർഷങ്ങളായി ഭൂമിയിൽ ജീവിച്ചുപോരുന്ന മനുഷ്യർ അയ്യായിരം വർഷങ്ങൾക്ക്‌ ഇപ്പുറം മാത്രം ഉണ്ടായ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ആയിരം വർഷങ്ങൾക്കു മുമ്പ് കണ്ടുപിടിച്ച വെടിമരുന്നുപയോഗിക്കുന്നതിൻറെ യുക്തിരാഹിത്യം ഏത് അമ്പലക്കമ്മിറ്റിയ്ക്ക് മനസ്സിലാകാൻ.

ഉത്സവങ്ങളുടെ ഭാഗമായ വെടിമരുന്ന് പ്രയോഗം സുരക്ഷിതമാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങൾക്കുൾപ്പെടെ. വെടിക്കെട്ട്‌ ചിത്രീകരിക്കാൻ വരുന്ന പത്രക്കാരും ടെലിവിഷൻകാരും സുരക്ഷിതത്വത്തിൻറെ മുൻകരുതലുകളെപ്പറ്റി ചോദിച്ചറിയണം. ഉത്സവപ്പറമ്പിൽ കത്തിയെരിഞ്ഞ ശരീരത്തിൻറെ ഗന്ധം മാറും മുൻപ് ഇത് കോണ്ഗ്രസ് ദുരന്തമാണോ കമ്മ്യൂണിസ്റ്റ് ദുരന്തമാണോ എന്ന അന്വേഷണവും നമ്മെ എങ്ങും കൊണ്ടെത്തിക്കില്ല.

Lal Sadasivan
BLOG_EDITOR
PROFILE

Posts Carousel

Leave a Comment

Your email address will not be published. Required fields are marked with *

Cancel reply

Check Weather

Tags